ബജാജ് ‘ചേതക് 35’ വിപണിയിൽ

ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ‘ചേതക് 35’ ശ്രേണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു. 3501, 3502, 3503 എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ലഭ്യമാകുക, എക്സ്-ഷോറൂം വില 1.20 ലക്ഷം രൂപ മുതലാണ്. ഈ മോഡലുകളുടെ സവിശേഷത സീറ്റിന് കീഴിലെ 35 ലിറ്റർ സ്റ്റോറേജ് സ്പേസാണ്.
ഡെലിവറി ഉടൻ ആരംഭിക്കുന്ന ഈ സ്കൂട്ടറുകളിൽ ഇന്റഗ്രേറ്റഡ് മാപ്പ്, മ്യൂസിക് കൺട്രോൾ, കോൾ ഹാൻഡ്ലിംഗ് തുടങ്ങിയ സൗകര്യങ്ങളുള്ള ടി.എഫ്.ടി. ടച്ച് സ്ക്രീൻ ഉൾപ്പെടുന്നു. കൂടാതെ മൾട്ടിസേഫ്റ്റി ഫീച്ചറുകളും ഇതിനുണ്ട്.3 മുതൽ 3.25 മണിക്കൂറിനുള്ളിൽ 80% വരെ ചാർജ് ചെയ്യാൻ കഴിയും. പരമാവധി വേഗം മണിക്കൂറിൽ 73 കിലോമീറ്ററാണ്, ഫുൾ ചാർജിൽ 153 കിലോമീറ്റർ വരെ റെയ്ഞ്ച് ലഭിക്കും. എഥർ, ഒല ഇലക്ട്രിക്, ടി.വി.എസ്. എന്നിവയുമായാണ് ചേതക്കിന്റെ പ്രധാന മത്സരം.