കോര്‍പ്പറേറ്റ് നികുതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍

അന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഇതിന് തുടക്കം കുറിക്കുന്നത്. ജനുവരി 1 മുതല്‍ 15 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്.
ഒന്നിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് നികുതിയുടെ പരിധിയില്‍ വരിക. യു.എ.ഇ കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നലെ ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗവും സമാനമായ തീരുമാനമെടുത്തു . സ്വന്തം രാജ്യത്ത് നിന്ന് വിദേശ കമ്പനികള്‍ പണം കൊണ്ടു പോകുന്നത് തടയാനാണ് ഈ രാജ്യങ്ങള്‍ പ്രധാനമായും പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം നികുതി വെട്ടിപ്പ് തടയാനും സഹായമാകും.