June 8, 2025

2025ൽ റേഷൻ ഇടപാടുകളിൽ മാറ്റം

0
photo

2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ കൊണ്ടുവരും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കാനും അർഹരായവരിലേക്ക് ആവശ്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്. ഇതിലൂടെ റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും.

പുതിയ നിയമമനുസരിച്ച്‌ 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും മാത്രമാകും ലഭിക്കുക . നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കില്‍ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും. അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കില്‍ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇ കെവൈസി അപ്ഡേഷൻ നടപടികൾ പൂർത്തിയാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *