June 8, 2025

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മെമു സ്‌പെഷ്യൽ സർവീസ്

0
train.1699719823

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് പ്രഖ്യാപിച്ചത്. ഡിസംബർ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സർവീസ് നടത്തുക.

06065/06066 എന്നിവയാണ് ട്രെയിൻ നമ്പരുകൾ. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനിൽ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനിൽ എത്തും.

ക്രിസ്മസ് കാലത്തെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവെ കേരളത്തിന് പത്ത് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പല സോണുകളിലായി 149 ട്രിപ്പുകളും അനുവദിച്ചിരുന്നു.

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് പ്രഖ്യാപിച്ചത്. ഡിസംബർ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സർവീസ് നടത്തുക. 06065/06066 എന്നിവയാണ് ട്രെയിൻ നമ്പരുകൾ. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്‌റ്റേഷനിൽ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജംഗ്ഷനിൽ എത്തും.ക്രിസ്മസ് കാലത്തെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവെ കേരളത്തിന് പത്ത് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പല സോണുകളിലായി 149 ട്രിപ്പുകളും അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *