കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്.തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.