June 8, 2025

ക്രിസ്മസ് – പുതുവത്സര ലോട്ടറിയ്ക്ക് റെക്കോർഡ്; നറുക്കെടുപ്പ് ഫെബ്രുവരി 5ന്

0
Christmas-New-Year-Bumper-

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-നവവത്സര ബമ്പർ 2024-25 (BR-101) ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന. ഈ മാസം 17-നാണ് ടിക്കറ്റുകൾ വിൽപ്പന തുടങ്ങിയതെങ്കിലും വളരെ ചെറിയ സമയത്തിനുള്ളിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീരുകയാണുണ്ടായത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ്-നവവത്സര ബമ്പറിനെ അപേക്ഷിച്ച് ഇത്തവണ വിറ്റുവരവ് വളരെ വേഗത്തിലാണ്.

ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഡിസംബർ 23-നു വൈകിട്ട് 5 മണിയ്ക്ക് 13,48,670 ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2,75,050 ടിക്കറ്റുകൾ പാലക്കാട് ജില്ലയിലാണ് വിറ്റത്. 1,53,400 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ തൃശ്ശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

ആകർഷകമായ സമ്മാന ഘടനയാണ് ഇത്തവണത്തെ പ്രത്യേകത. 20 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്നതിനൊപ്പം, 20 പേർക്കു 1 കോടി രൂപ വീതം രണ്ടാമത്തേയും 30 പേർക്കു 10 ലക്ഷം വീതം മൂന്നാമത്തേയും സമ്മാനങ്ങൾ ലഭിക്കും. 3 ലക്ഷം വീതം 20 പേർക്ക്‌ നാലാം സമ്മാനമായി നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 20 പേർക്ക് ലഭിക്കും.400 രൂപയാണ് ടിക്കറ്റിന്റെ വില. 2025 ഫെബ്രുവരി 5-ന് ക്രിസ്മസ് പുതുവത്സര ലോട്ടറി നറുക്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *