June 8, 2025

സപ്ലൈകോ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഇന്ന് മുതൽ

0
images (3) (13)

തിരുവനന്തപുരം: സപ്ലൈകോയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകൾ ഇന്ന് ആരംഭിക്കും. സബ്സിഡി വിലയിൽ ലഭ്യമാകുന്ന 13 ഇനങ്ങളുടെയും ശബരി ഉൽപ്പന്നങ്ങളുടെയും എഫ്.എം.സി.ജി ഉത്പന്നങ്ങളുടെയും വിൽപന 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഫെയറുകളിൽ ലഭ്യമാണ്. ഫെയറുകൾ ഡിസംബർ 30 വരെ രാവിലെ 10 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കും. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും പ്രത്യേക ഓഫറുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റുകൾ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഫ്ലാഷ് സെയിൽ നടക്കും. ഈ സമയത്ത് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്കുള്ള നിലവിലെ ഓഫറിനേക്കാൾ 10 ശതമാനം കൂടുതൽ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് സപ്ലൈകോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *