യമഹ സ്കൂട്ടർ എയ്റോക്സ്; പുതിയ വകഭേദം എയ്റോക്സ് ആല്‍ഫ അവതരിപ്പിച്ചു

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ തങ്ങളുടെ പ്രശസ്ത സ്കൂട്ടറായ എയ്റോക്സിന്റെ പുതിയ വകഭേദം എയ്റോക്സ് ആല്‍ഫ അവതരിപ്പിച്ചു. മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും വിപുലവുമായ അപ്ഡേറ്റുകളോടെയാണ് പുതിയ സ്കൂട്ടര്‍ വരുന്നത്.
നിരവധി നൂതന സവിശേഷതകളോടെയാണ് ഇഅതിനുള്ളത്. എയ്റോക്സ് ആല്‍ഫയ്ക്ക് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിന് 15 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. പുതിയ സാങ്കേതിക അപ്ഡേറ്റുകള് ഇതിലേക്ക് ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് റൈഡിംഗ്, ആക്സിലറേഷന് മോഡുകള്‍ക്കിടയില്‍ എളുപ്പത്തില്‍ മാറാനാകും.
നിലവില്‍ ഇന്തോനേഷ്യയിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും അടുത്ത വര്‍ഷം ഈ സ്കൂട്ടറിനെ കമ്പനി ഇന്ത്യയിലും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ എത്തിയാല്‍ യമഹയുടെ നിരയിലെ ഏറ്റവും വിലകൂടിയ എയറോക്സ് മോഡലായിരിക്കും എയ്റോക്സ് ആല്‍ഫ.