June 8, 2025

സ്വന്തം ബ്രാന്‍ഡിലുള്ള വന്‍തേനുമായി റബ്ബര്‍ ബോര്‍ഡ്

0
Honey

കോട്ടയം: സ്വന്തം ബ്രാന്‍ഡിലുള്ള വൻതേൻ വിപണിയിലിറക്കാൻ ഒരുങ്ങി റബ്ബര്‍ബോര്‍ഡ്. ഈ മാസം 23-ന് വിപണിയിലിറക്കും. റബ്‌നേ എന്ന പേരിലാണ് തേന്‍ ഇറക്കുന്നത്. റാന്നി ചേത്തക്കല്‍ സെന്‍ട്രല്‍ എക്‌സ്‌പെരിമെന്റ്‌സ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന് ഉദ്ഘാടനം നിര്‍വഹിക്കും.

‘റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചയെ നിലനിര്‍ത്തി സുസ്ഥിരവരുമാനം’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന തേനാണ് വിപണിയിൽ എത്തുക.കോട്ടയം റീജണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, റാന്നി ചേത്തക്കല്‍ സെന്‍ട്രല്‍ എക്‌സ്‌പെരിമെന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ വില്‍പ്പന നടത്തുക.

നിലവില്‍ ഇതേയിടങ്ങളില്‍നിന്ന് ആവിശ്യക്കാർക്ക് അവര്‍ കൊണ്ടുവരുന്ന കുപ്പികളില്‍ തേന്‍ നിറച്ചുനല്‍കാറുണ്ട്. അതിനുപകരം അടച്ചുറപ്പുള്ള കുപ്പികളില്‍ അനായാസം വില്‍ക്കാനുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് തുടക്കമിടുന്നത്. രണ്ടാംഘട്ടത്തില്‍ റബ്ബര്‍കര്‍ഷകരില്‍നിന്നും തേന്‍ ശേഖരിച്ച് വില്‍ക്കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *