6,000 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13R സ്മാര്‍ട്ട്‌ഫോണ്‍

ദില്ലി: പ്രശസ്ത ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് വണ്‍പ്ലസ്, 2025 ജനുവരി 7-ന് വണ്‍പ്ലസ് 13 സീരീസ് വിപണിയിലിറക്കുന്നു. ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന് പുറമെ, മിഡ്-റേഞ്ച് മോഡലായ വണ്‍പ്ലസ് 13R-നും ആഗോള ലോഞ്ച് നടക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. വണ്‍പ്ലസ് 13R-ന് 6,000 എംഎഎച്ചിന്റെ വലിയ ബാറ്ററിയുണ്ടാവും. ഫ്ലാറ്റ് സ്ക്രീനോടെയുള്ള ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷയുള്ള ഫ്രണ്ട്, റിയര്‍ പാനലുകളും അലുമിനിയം ഫ്രെയിമുമാണ് ഇതിന്റെ പ്രത്യേകതകള്‍. 8 മില്ലിമീറ്റര്‍ കനം ഉള്ള ഫോണ്‍ രണ്ട് നിറത്തിലുള്ള വേരിയന്‍റുകളില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വണ്‍പ്ലസ് 12R-ന് 5,500 എംഎഎച്ചിന്‍റെ ബാറ്ററിയും 100 വാട്ട് സൂപ്പര്‍വോക് ചാര്‍ജിംഗുമായിരുന്നു. അതിനേക്കാള്‍ ഉയര്‍ന്ന പരിഷ്‌കരണങ്ങളോടെയാണ് വണ്‍പ്ലസ് 13R എത്തുന്നത്. ഫ്ലാഗ്ഷിപ്പ് ഗുണനിലവാരമുള്ള ഒരു മിഡ്-റേഞ്ച് ഡിവൈസാണ് ഈ സീരീസിലെ പ്രധാന ആകര്‍ഷണം. ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വണ്‍പ്ലസ് 13 സീരീസ് ഇന്ത്യയില്‍ ലഭ്യമാകും. ചൈനീസ് വേരിയന്‍റിന് സമാനമായ ഡിസൈനും ഫീച്ചറുകളുമാണ് ഇന്ത്യയ്ക്കായി പ്രതീക്ഷിക്കുന്നത്.