March 24, 2026

എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളുടെ വില കുറയും

0
71Iiewo9+FL._AC_UF1000,1000_QL80_

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ ഒൻപതുമുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വില അടുത്തവർഷംമുതൽ കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നിലവിൽ പ്രതിവർഷം അഞ്ചുകോടി പുസ്തകങ്ങളാണ് പുറത്തിറക്കുന്നതെന്നും അടുത്തവർഷം 15 കോടിയായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.പുസ്തകങ്ങൾ അച്ചടിക്കാൻ കാലതാമസം നേരിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ്‌ അടുത്തവർഷംമുതൽ കൂടുതൽ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *