ചെന്നൈയിൽ ലാപ്ടോപ് നിർമാണം ആരംഭിച്ച് എംഎസ്‌ഐ

ചെന്നൈയില്‍ ലാപ്‌ടോപ്പ് നിർമാണം ആരംഭിച്ച് തായ്വാനീസ് കമ്പനിയായ എംഎസ്‌ഐ. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യത്തിന് അനുസൃതമായി, എംഎസ്‌ഐ രണ്ട് ലാപ്‌ടോപ്പ് മോഡലുകളുടെ പ്രാദേശികമായി നിര്‍മ്മിച്ച പതിപ്പുകള്‍ അവതരിപ്പിക്കും. എംഎസ്‌ഐ മോഡേണ്‍ 14, എംഎസ്‌ഐ തിന്‍ 15 എന്നീ പതിപ്പുകളാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.എംഎസ്‌ഐയുടെ അതിവേഗ വിപണിയിൽ ഒന്നായി ഇന്ത്യ മാറുന്നു എന്ന് കമ്പനി അറിയിച്ചു.
ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ലാപ്ടോപ്പുകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആഗോള നിലവാരം പുലര്‍ത്തുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ എംഎസ്‌ഐ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറഞ്ഞു. ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കമ്പനികള്‍ സ്വീകരിക്കും.
ലാപ്ടോപ്പ് ബ്രാന്‍ഡ് സ്റ്റോറുകളും ക്രോമയിലും റിലയന്‍സ് റീട്ടെയിലിലും ലഭ്യത ഉറപ്പാക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച തിന്‍, മോഡേണ്‍ സീരീസ് ലാപ്ടോപ്പുകള്‍ യഥാക്രമം 73,990 രൂപയിലും 52,990 രൂപയിലും ആരംഭിക്കുന്ന റീട്ടെയില്‍ വിലകളില്‍ ലഭ്യമാകും.