അര്‍ധരാത്രി മുതല്‍ ഉച്ചവരെ പരിധിയില്ലാത്ത ഡാറ്റയുമായി വി സൂപ്പര്‍ ഹീറോ പ്രീ പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വി പ്രീ പെയ്ഡ് വരിക്കാര്‍ക്ക് രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുള്ള അര ദിവസം പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു. ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തില്‍ പ്രയോജനപ്പെടുത്താനാ വുന്ന വീക്കെന്‍റ് ഡാറ്റാ റോള്‍ ഓവര്‍, അധിക ചെലവില്ലാതെ മാസത്തില്‍ രണ്ടു തവണ 2 ജിബി വരെ അധിക ഡാറ്റ അണ്‍ ലോക്ക് ചെയ്യാനുള്ള ഡാറ്റ ഡിലൈറ്റ് എന്നിവയും ഇതോടൊപ്പം ലഭിക്കും. പ്രതിദിനം 2 ജിബിയോ മുകളിലോ ഡാറ്റ ക്വാട്ടയുള്ള റീചാര്‍ജ് പാക്കുകളിലാണ് സൂപ്പര്‍ ഹീറോ പ്ലാന്‍ ലഭിക്കുന്നത്. കേരളത്തില്‍ 375 രൂപ മുതലാണ് ഇതിന്‍റെ നിരക്ക്. രാവിലെയുള്ള സമയങ്ങളില്‍ വനിതകളുടെ ഡാറ്റ ഉപയോഗത്തിനു പിന്തുണ നല്‍കാനും ഡാറ്റാ പ്രിയരായ യുവാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഇതു സഹായിക്കും.