June 8, 2025

ട്രഷറി നിയന്ത്രണത്തില്‍ ഇളവ്; 25 ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാം

0
cash-indian-rupees-163335330316x9

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ആറ് മാസത്തോളമായി നിലനിൽക്കുന്ന നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇനി മുതൽ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം.

ഇതുവരെ അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമായിരുന്നു. അഞ്ചു ലക്ഷത്തിനു മുകളിലുള്ള നിരവധി ബില്ലുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സെപ്തംബർ 19നാണ് ബില്ലുകൾ മാറുന്നതിനുള്ള പരിധി 5 ലക്ഷമാക്കി കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *