June 8, 2025

ജനുവരി ഒന്ന് മുതല്‍ മദ്യത്തിന് വില കൂട്ടി ദുബായ്

0
Alcohol-drinks

2025 ജനുവരി ഒന്ന് മുതല്‍ ദുബായില്‍ മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധനവ്. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്ക് ഇത് ബാധകമല്ല.നിയമം പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടക്കും.2022 അവസാനമാണ് മദ്യത്തിനുമേല്‍ ചുമത്തിയിരുന്ന നികുതി ദുബായ് പിന്‍വലിച്ചത്. 2023 ജനുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കായിരുന്നു തീരുമാനമെങ്കിലും 2024 ഡിസംബര്‍ വരെ അത് നീട്ടുകയായിരുന്നു. നികുതി വീണ്ടും ഏര്‍പ്പെടുത്തിയതോടെ ബാറുകളിലും ക്ലബുകളിലും ഹോട്ടലുകളിലുമെല്ലാം മദ്യത്തിന് വില കൂടും.

Leave a Reply

Your email address will not be published. Required fields are marked *