March 26, 2026

ഇന്ത്യയില്‍ സാംസംഗിന്റെ വണ്‍ യുഐ 7 ബീറ്റ

0
IMG-20241206-WA0033

സാംസംഗ് മൊബൈല്‍ ഇന്റര്‍ഫേസ് വണ്‍ യുഐ 7 ബീറ്റയുടെ പുതിയ പതിപ്പ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചു. എഐ, സുരക്ഷ, സ്വകാര്യത തുടങ്ങിയ അപ്‌ഗ്രേഡുകളോടെയാണ് പുതിയ പതിപ്പ്.

വണ്‍ യുഐ 7 ന്റെ പുതിയ പതിപ്പ് ആദ്യം ഗാലക്‌സി എസ് 24 സീരീസിനായി ലഭ്യമാകും. വരാനിരിക്കുന്ന ഗാലക്‌സി എസ് സീരീസിലും ഇത് ലഭിക്കും. മറ്റ് ഗാലക്സി ഉപകരണങ്ങളിലുടനീളം കമ്പനി ക്രമേണ അപ്ഡേറ്റ് പുറത്തിറക്കും. ഇന്ത്യ, യുകെ, യുഎസ്, ജര്‍മ്മനി, കൊറിയ, പോളണ്ട്, എന്നിവിടങ്ങളില്‍ പുതിയ പതിപ്പ് ഡിസംബര്‍ 5 മുതല്‍ ലഭ്യമായിത്തുടങ്ങിയതായി കമ്പനി അറിയിച്ചു.

2025-ന്റെ ആദ്യ പാദം മുതല്‍ മറ്റുള്ള രാജ്യങ്ങളില്‍ മെച്ചപ്പെടുത്തിയ പുതിയ പതിപ്പ് ലഭ്യമാകും.റെക്കോര്‍ഡ് ചെയ്ത കോളുകള്‍ സ്വയമേവ ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള ഫീച്ചറിനെ വണ്‍ യുഐ 7 പിന്തുണയ്ക്കുന്നുവെന്നും ഹിന്ദി ഉള്‍പ്പെടെ 20 ഭാഷകളില്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *