വിപണിമൂല്യത്തില്‍ വലിയ നേട്ടം എല്‍ഐസിക്ക്

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതിന്റെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 2,29,589.86 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ കുതിപ്പിനൊപ്പം, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ കമ്പനിയായി.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെന്‍സെക്സ് 685.68 പോയിന്റ് (0.86%) കൂടുകയും എന്‍എസ്ഇ നിഫ്റ്റി 223.85 പോയിന്റ് (0.93%) കൂടുകയും ചെയ്തു.
എല്‍ഐസിയുടെ വിപണി മൂല്യം 60,656.72 കോടി രൂപയുടെ ഉയര്‍ച്ചയോടെ 6,23,202.02 കോടി രൂപയിലെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം 39,513.97 കോടി രൂപയുടെ വര്‍ധനവ് കുറിച്ച് 13,73,932.11 കോടി രൂപയിലുമെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 35,860.79 കോടി രൂപ ഉയര്‍ന്ന് 17,48,991.54 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 32,657.06 കോടി രൂപ കൂട്ടി 9,26,725.90 കോടി രൂപയിലെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണിമൂല്യം 20,482 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 7,48,775.62 കോടി രൂപയായി. ഐസിഐസിഐ ബാങ്ക് 15,858.02 കോടി രൂപയുടെ വളര്‍ച്ചയോടെ 9,17,724.24 കോടി രൂപയിലെത്തി.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 11,947.67 കോടി രൂപ കൂടി 5,86,516.72 കോടി രൂപയിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 10,058.28 കോടി രൂപ ഉയര്‍ന്നതോടെ 15,46,207.79 കോടി രൂപയായി.
ഐടിസിയുടെ വിപണിമൂല്യം 2,555.35 കോടി രൂപയുടെ വര്‍ധനവോടെ 5,96,828.28 കോടി രൂപയിലെത്തി.എന്നാൽ, ഇന്‍ഫോസിസിന്റെ മൂല്യം 18,477.5 കോടി രൂപ കുറഞ്ഞ് 7,71,674.33 കോടി രൂപയിലേക്കാണ് താഴ്ന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതിന് പിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് മുന്നിലുള്ളത്.