June 8, 2025

ശബരിമല വരുമാനത്തിൽ വർധന; 12 ദിവസംകൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

0
SABARIMALA

ശബരിമല വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ വർധനവുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസങ്ങളിൽ ശബരിമലയുടെ വരുമാനം 47,12,01,536 രൂപ ആയിരുന്നു. എന്നാൽ, ഈ വർഷം ആദ്യ 12 ദിവസങ്ങളിലായി 63,01,14,111 രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 രൂപയുടെ അധിക വരുമാനം ലഭിച്ചെന്ന്‌ ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.അതേസമയം, ശബരിമലയിൽ 12 ദിവസം കൊണ്ട് 9,13,437 ഭക്തർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.5 ലക്ഷം ഭക്തർ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *