June 8, 2025

250 രൂപയിൽ താഴെയുള്ള 6 സൂപ്പർ പ്ലാനുകളുമായി ബിഎസ്എൻഎൽ

0
image

അടുത്തിടെയായി നിരവധി പ്ലാനുകളാണ് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാത്ത വോയിസ് കോൾ, ഡാറ്റ, ദീർഘകാല വാലിഡിറ്റി ഓപ്ഷനുകൾ എന്നിവയെല്ലാം ലഭ്യമാണ്. ഉയർന്ന ഡാറ്റാ ഉപഭോഗമുള്ളവർക്കും, ബജറ്റ് പ്ലാനുകൾ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഓപ്ഷനുകളാണുള്ളത്. ഈ മാസം ലഭ്യമായ പ്രധാന ബി.എസ്.എൻ.എൽ പ്ലാനുകളെക്കുറിച്ചാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.

107 രൂപയുടെ പ്ലാൻ

  • 200 മിനിറ്റ് വോയിസ് കോൾ
  • സൗജന്യ നാഷണൽ റോമിങ്
  • 3 ജി.ബി ഡാറ്റ35 ദിവസത്തെ വാലിഡിറ്റി
  • അത്യാവശ്യം കോളുകൾ ചെയ്യുന്നവർക്കും, പരിമിതമായ ഡാറ്റ ഉപയോഗിക്കുന്നവർക്കും ലഭ്യമായ ചിലവ് കുറഞ്ഞ പ്ലാൻ

153 രൂപയുടെ പ്ലാൻ

  • അൺലിമിറ്റഡ് കോൾ & മെസേജിങ്
  • സൗജന്യ നാഷണൽ റോമിങ്
  • 26 ജി.ബി ഹൈ സ്പീഡ് ഡാറ്റ (ശേഷം വേഗത 40 kbps എന്ന തോതിൽ കുറയും)
  • ബി.എസ്.എൻ.എൽ ട്യൂൺസ്, വിവിധ തരം ഗെയിമിങ് പ്ലാറ്റ്ഫോംസ്, പോഡ്കാസ്റ്റുകൾ, മീഡിയ സ്ട്രീമിങ് സേവനങ്ങൾ
  • 26 ദിവസത്തെ വാലിഡിറ്റി

197 രൂപയുടെ പ്ലാൻ

  • അൺലിമിറ്റഡ് കോൾ & മെസേജിങ്
  • പ്രതിദിനം 2GB ഡാറ്റ (ശേഷം വേഗത 40 kbps എന്ന തോതിൽ കുറയും)
  • 70 ദിവസത്തെ വാലിഡിറ്റി
  • ദിവസവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക്, രണ്ടു മാസത്തിലധികം ലഭിക്കുന്ന, ബജറ്റ് പ്ലാൻ

199 രൂപയുടെ പ്ലാൻ

  • പരിധിയില്ലാത്ത കോൾ
  • സൗജന്യ നാഷണൽ റോമിങ്
  • പ്രതിദിനം 2GB ഡാറ്റ(ശേഷം വേഗത 40 kbps എന്ന തോതിൽ കുറയും)
  • ബി.എസ്.എൻ.എൽ ട്യൂൺസ്, വിവിധ തരം ഗെയിമിങ് പ്ലാറ്റ്ഫോംസ്, പോഡ്കാസ്റ്റുകൾ
  • 30 ദിവസത്തെ വാലിഡിറ്റി

229 രൂപയുടെ പ്ലാൻ

  • അൺലിമിറ്റഡ് കോൾ & മെസേജിങ്
  • നാഷണൽ റോമിങ്
  • പ്രതിദിനം 2GB ഹൈ സ്പീഡ് ഡാറ്റ (ശേഷം വേഗത 40 kbps എന്ന തോതിൽ കുറയും)
  • അരേന ഗെയിമിങ് സേവനം30 ദിവസത്തെ വാലിഡിറ്റി

249 രൂപയുടെ പ്ലാൻ

  • പരിധിയില്ലാത്ത വോയിസ് കോൾ & എസ്.എം.എസ്
  • നാഷണൽ റോമിങ്
  • പ്രതിദിനം 2 ജി.ബി ഹൈസ്പീഡ് ഡാറ്റ (ശേഷം വേഗത 40 kbps എന്ന തോതിൽ കുറയും)
  • 45 ദിവസത്തെ വാലിഡിറ്റി

Leave a Reply

Your email address will not be published. Required fields are marked *