500 ദശലക്ഷം പിന്നിട്ട് യുപിഐ ഇടപാടുകൾ

യുപിഐയുടെ പ്രതിദിന ഇടപാടുകൾ സെപ്റ്റംബർ മാസത്തിൽ 501 ദശലക്ഷം കടന്നു, ഇത് 2016ൽ യുപിഐ പ്രവർത്തനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. തുടര്‍ച്ചയായ അഞ്ചാം മാസവും, 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, യുപിഐ ഇടപാടുകൾ 31 ശതമാനം ഉയർന്ന് 20.64 ലക്ഷം കോടി രൂപയിലെത്തി. ഓഗസ്റ്റിൽ ഇടപാടുകളുടെ എണ്ണം 1496 കോടിയായി, 41 ശതമാനം വർധനവ് രേഖപ്പെടുത്തി. ജൂലൈയിൽ ഈ എണ്ണം 1444 കോടിയായിരുന്നു. ഈ ഇടപാടുകളിലൂടെ 20.64 ലക്ഷം കോടി രൂപ കൈമാറ്റം നടന്നു.
റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗവും, വിദേശ രാജ്യങ്ങളിൽ യുപിഐ ഇടപാടുകളുടെ പ്രാപ്യതയും വർധിച്ചതിനാൽ, പ്രതിമാസം 60 ലക്ഷം പുതിയ ഉപയോക്താക്കൾ യുപിഐയെ തെരഞ്ഞെടുക്കുന്നു. പ്രതിദിനം 100 കോടി ഇടപാടുകൾ എന്ന ലക്ഷ്യം വരും വർഷങ്ങളിൽ നേടാനാണ് എൻപിസിഐയുടെ ലക്ഷ്യം.
ഡിജിറ്റൽ ഇടപാടുകളുടെ രംഗത്ത് ഇന്ത്യ ലോകത്ത് മുൻനിരയിലാണ്. ഇന്ത്യയിലെ 40 ശതമാനത്തിലധികം പണമിടപാടുകളും ഡിജിറ്റലായി നടക്കുന്നു, അതിൽ ഭൂരിഭാഗവും യുപിഐ വഴി തന്നെ.