രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം

കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. ഇതോടെ 2024-25 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയിലെ മൊത്തം മെഡിക്കല്‍ കോളേജുകളുടെ എണ്ണം 766 ആയി ഉയരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കവേയാണ് മന്ത്രി ഈ വിവരങ്ങൾ പങ്കുവച്ചത്.അടുത്തിടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് മെഡിക്കല്‍ കോളേജുകളുടെ എണ്ണം 98% വര്‍ധിച്ചിട്ടുണ്ട്. 2013-14ല്‍ 387 ആയിരുന്നതിനാല്‍, ഇപ്പോഴത്തെ 766 എണ്ണത്തിലേക്ക് വളര്‍ന്നു. അതോടൊപ്പം, പി.ജി. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 2023-24ല്‍ 69,024 ആയിരുന്നതില്‍നിന്ന്, 2024-25ല്‍ 73,111 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 39,460 പി.ജി. സീറ്റുകളുടെ വര്‍ദ്ധനവ് ഉണ്ടായതായി പറയുന്നു.ബിഹാറില്‍ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി ബിഹാര്‍ സര്‍ക്കാര്‍ 150.13 ഏക്കര്‍ ഭൂമി 2024 ഓഗസ്റ്റ് 12-ന് കൈമാറിയതോടെ പരിഹരിച്ചുവെന്ന് മന്ത്രി അറിയിച്ചു.