ഇന്ത്യ-യുകെ വ്യാപാര കരാർ അന്തിമ ഘട്ടത്തിൽ

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) അന്തിമ ഘട്ടത്തിലാണ് എന്ന് നിതി ആയോഗ് സിഇഒ ബി.വി.ആര്‍ സുബ്രഹ്മണ്യം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നേരത്തെ നിര്‍ത്തിവയ്ക്കപ്പെട്ടിരുന്നു. 2022 ജനുവരിയില്‍ ആരംഭിച്ച ഈ കരാര്‍ പ്രതിവര്‍ഷം ജിബിപി 38.1 ബില്യണ്‍ വരെ വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.അതേസമയം, ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സഹകരണ കരാര്‍ ലണ്ടനില്‍ ഒപ്പുവച്ചതും ഇരുരാജ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് അന്താരാഷ്ട്ര നിക്ഷേപം സുഗമമാക്കുന്നതും പ്രധാനമാകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ആഗോള തലത്തില്‍ അതിന്റെ സ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ള “ഗെയിംചേഞ്ചര്‍” ആകുമെന്നും സിഇഒ സുബ്രഹ്മണ്യം വ്യക്തമാക്കി.യുകെയില്‍ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കീഴില്‍ ഈ എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്, പുതിയ ലേബര്‍ സര്‍ക്കാര്‍ കരാര്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ്. എഫ്ടിഎ, ഇരുരാജ്യങ്ങളും പരസ്പരം ധാരണയോടെ മുന്നോട്ട് പോകുന്നുവെന്നും അതിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിശോധിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.