June 8, 2025

കാർഷിക വരുമാന വർദ്ധന ; പുതിയ 7 പദ്ധതികളുമായി കേന്ദ്രം

0
0_J1QO6yxwF3wQcEE0

കേന്ദ്ര മന്ത്രിസഭ കാർഷികവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് 14,000 കോടി രൂപയുടെ ഏഴ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഇവയുടെ മുഖ്യ ഉദ്ദേശം കന്നുകാലികൾ, കൃഷി, ഗവേഷണം, വിദ്യാഭ്യാസം, കാലാവസ്ഥാ പ്രതിരോധം, പ്രകൃതിവിഭവ മാനേജ്മെന്റ്, കാർഷിക മേഖലയിലെ ഡിജിറ്റൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.മൊത്തം 2,817 കോടി രൂപയുടെ ഡിജിറ്റൽ അഗ്രികൾച്ചറൽ മിഷനും 3,979 കോടി രൂപയുടെ ക്രോപ്പ് സയൻസ് പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. കാർഷിക ഗവേഷണം, വിദ്യാഭ്യാസം, സസ്യ ജനിതക വിഭവ പരിപാലനം, ഭക്ഷ്യ, കാലിത്തീറ്റ വിളകളുടെ ജനിതക മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കായി ആകെ 2,291 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.പുതിയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് കാർഷിക ഗവേഷണവും വിദ്യാഭ്യാസവും നവീകരിക്കുക, ഡിജിറ്റൽ ഡിപിഐ, AI, ബിഗ് ഡാറ്റ, റിമോട്ട് സെൻസിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 1,702 കോടി രൂപയുടെ കന്നുകാലി ആരോഗ്യ, ഉൽപ്പാദന പദ്ധതിയും 860 കോടി രൂപയുടെ ഹോർട്ടികൾച്ചർ വികസന പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. KVK-കളുടെ വികസനത്തിനും പ്രകൃതിവിഭവ മാനേജ്മെന്റിനും കൂടി 2,317 കോടി രൂപ വിനിയോഗിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *