June 8, 2025

അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ്

0
Consumer-Electronics-1

അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ് രാജ്യത്തെ അഞ്ചാമത്തെ വലിയ കയറ്റുമതി ഉല്‍പന്നമായി ഇലക്ട്രോണിക്സ് മാറി. പ്രതിവര്‍ഷം 23 % വളര്‍ച്ചയാണ് ഇലക്ട്രോണിക്സ് മേഖല കൈവരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ വർഷം മാർച്ചിൽ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിർമ്മാണം 100 ബില്യൺ ഡോളർ കടന്നുവെന്ന് അഡീഷണൽ സെക്രട്ടറി ഭുവനേഷ് കുമാർ പറഞ്ഞു. ഇലക്ട്രോണിക്‌സ് കയറ്റുമതി പ്രതിവർഷം 23% വേഗത്തിൽ വളർന്നു. കഴിഞ്ഞ വർഷം ഇന്ത്യ 30 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള കയറ്റുമതി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക അർദ്ധചാലക ഉൽപ്പാദനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ നിന്നുള്ള രാജ്യത്തിന്റെ വരുമാനം അടുത്ത കാലത്ത് കൂടുതൽ പോസിറ്റീവ് ആയിരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. മൊത്തം സംഭാവനയുടെ 43 ശതമാനം മൊബൈല്‍ ഫോണുകളില്‍ നിന്നും, 12 ശതമാനം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സില്‍ നിന്നും, 8 ശതമാനം ഓട്ടോമോട്ടീവില്‍ നിന്നും, 5 ശതമാനം തന്ത്രപരമായ മേഖലയില്‍ നിന്നും 4 ശതമാനം ഐടി ഹാര്‍ഡ്വെയറില്‍ നിന്നും വരുന്നു. ഐടി ഹാര്‍ഡ്വെയര്‍ കുതിച്ചുയരാന്‍ തയ്യാറാണ്, വളരെ വേഗം അത് മറ്റുള്ളവരെ മറികടക്കുമെന്നും കൂടാതെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ (എസ്പിഇസിഎസ്) രണ്ടാം പതിപ്പ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണന്നും ഭുവനേഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *