June 8, 2025

സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
whatsapp-logo-phone-close

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കുന്നത്തിനായി. ഈ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം ലഭിക്കും. യൂസര്‍നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് നാലക്ക പിന്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. അജ്ഞാതനായ വ്യക്തിയില്‍ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള സുരക്ഷാ സംവിധാനമാണ് യൂസര്‍നെയിം പിന്‍. മുമ്പ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസര്‍നെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിന്‍ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാന്‍ കഴിയൂ. ഇത് സ്പാം സന്ദേശങ്ങൾ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *