June 8, 2025

കേരളത്തിലെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

0
Roland_Berger-24_2195_Humanoid_robots-IT_image_caption_none

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ പാർക്ക്, കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര റോബോട്ടിക്സ് റൗണ്ട് ടേബിളിന്റെ സമാപന ചടങ്ങിൽ മന്ത്രിയാണ് പ്രഖ്യാപിച്ചത്.തൃശൂരിലെ റോബോട്ടിക്സ് പാർക്ക് നാലു വിഭാഗങ്ങളായിട്ടായിരിക്കും പ്രവർത്തിക്കുക. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന ആദ്യഘട്ടമായ “റോബോ ലാൻഡ്” പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് പരിചയപ്പെടാനുള്ള അവസരം ഒരുക്കും. ഇവിടെ എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ആസ്വാദ്യവും വിജ്ഞാനപരവും ആയ പരിപാടികൾ സംഘടിപ്പിക്കും. വ്യവസായ വകുപ്പ് പരിപോഷണവും കൂടുതൽ ഇൻസെന്റീവുകളും ഈ പാർക്കിന് ലഭ്യമാക്കും.ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ നടക്കും. അതിന് മുന്നോടിയായി വിവിധ മേഖലകളിൽ നിരവധി സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും നടത്തും. ഇതിൽ രണ്ടാമത്തേതാണ് ഈ റോബോട്ടിക്‌സ് സമ്മേളനം.റോബോട്ടിക്സ് സ്റ്റാർട്ടപ്പുകൾക്ക് മുൻകൂട്ടി സ്കെയിൽ അപ്പ് ലോൺ ഒരു കോടി മുതൽ രണ്ടുകോടി രൂപയാക്കും. സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനമൂലധനം വർധിപ്പിക്കുന്നതും, അവയ്ക്കു മാർക്കറ്റിങ് പിന്തുണയും നൽകുന്ന പദ്ധതികളും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *