അംബാനിയുടെ മാസ്റ്റർസ്റ്റ്രോക്ക്: 800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യം

ഇന്നത്തെ കാലത്ത്, മൊബൈൽഫോണുകൾ പോലെ തന്നെ ബ്രോഡ്ബാൻഡും ജനങ്ങൾക്ക് പരിചിതമായ സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. ഇന്ന് ബ്രോഡ്ബാൻഡ് ഇല്ലാത്ത വീടുകളുടെ എണ്ണം വളരെ കുറവാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം, മികച്ച ഇന്റർനെറ്റ് സേവനങ്ങൾക്ക് താങ്ങാനാവുന്ന വില ലഭ്യമാക്കാനായതും ഇതിനകാരണമായി. 2016-ൽ മുകേഷ് അംബാനി അവതരിപ്പിച്ച റിലയൻസ് ജിയോ, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ചു. ഫൈബർ കണക്ഷനുകളുടെ വിപുലീകരണത്തിൽ ജിയോ ഫൈബർ, ജിയോ എയർ ഫൈബർ എന്നീ സേവനങ്ങൾ വഴി ജിയോ ഇപ്പോൾ ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർ ആയി മാറിയിരിക്കുന്നു.
ഈ രംഗത്ത് കമ്പനിയുടെ ഏറ്റവും പുതിയ സംരംഭമാണ് JioTV+ ആപ്പ്. JioAirFiber കണക്ഷൻ ഉപയോഗിച്ച് രണ്ട് ടെലിവിഷനുകൾ വരെ ബന്ധിപ്പിക്കാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് അംബാനി വാഗ്ദാനം ചെയ്യുന്നു.JioTV+ ആപ്പ് വഴി 10-ൽ കൂടുതൽ ഭാഷകളിലും, 20-ൽ കൂടുതലായ വിഭാഗങ്ങളിലും, ഏകദേശം 800 ഡിജിറ്റൽ ടിവി ചാനലുകൾ ലഭ്യമാകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. JioTV+ ഇപ്പോൾ പ്രധാന സ്മാർട്ട് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതുകൊണ്ട് ബ്രോഡ്ബാൻഡ് സേവനം ലഭ്യമെങ്കിൽ ഉപയോക്താക്കൾക്ക് ടിവി ചാനലുകൾക്കായി കേബിൾ അല്ലെങ്കിൽ DTH സേവനങ്ങളെ ആശ്രയിക്കേണ്ടതില്ല.ഉപയോക്തൃ സൗകര്യത്തിനായി സിംഗിൾ സൈൻ ഓൺ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം സൈൻ ഇൻ ചെയ്താൽ മുഴുവൻ JioTV+ ഉള്ളടക്കം ആക്സസ് ചെയ്യാം. സ്മാർട്ട് ടിവി റിമോട്ടിലൂടെ എല്ലാ ഫീച്ചറുകളും പ്രവർത്തിപ്പിക്കാനാകും. ഭാഷ, വിഭാഗം, ചാനൽ നമ്പർ എന്നിവ അടിസ്ഥാനമാക്കി സ്മാർട്ട് ഫിൽട്ടറുകൾ ഉപയോഗിച്ച് ചാനലുകൾ കണ്ടെത്താനും കഴിയും. സ്മാർട്ട് മോഡേൺ ഗൈഡ്, പ്ലേബാക്ക് വേഗം നിയന്ത്രണം എന്നിവയുമാണ് ഇതിലെ പ്രധാന സവിശേഷതകൾ. മുമ്പ് സംപ്രേഷണം ചെയ്ത ഷോകൾ വീണ്ടും കാണാനുളള ക്യാച്ച്-അപ്പ് ടിവി ഓപ്ഷൻ പലർക്കും പ്രയോജനപ്രദമാണ്. വ്യക്തിഗതമായി ക്രമീകരിച്ച ശുപാർശകളും, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ വിഭാഗവും JioTV+ ആപ്പിന്റെ മാറ്റം കൊണ്ടുവരുന്നു.പൊതു വിനോദം, വാർത്തകൾ, കായികം, സംഗീതം, കുട്ടികൾ, ബിസിനസ്, ഭക്തി എന്നിവയടക്കമുള്ള 800-ലേറെ ചാനലുകളും, 13 ഓടിടി സേവനങ്ങളും JioTV+ ആപ്പ് വഴി ലഭ്യമാണ്. Android TV, Apple TV, Amazon Fire TV Stick എന്നിവയുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് JioTV+ ഡൗൺലോഡ് ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് JioFiber/ JioAirfiber കണക്ഷൻ ഉപയോഗിച്ച് JioTV+ ആപ്പിൽ ലോഗിൻ ചെയ്യാവുന്നതാണ്. JioAirFiber ന്റെ എല്ലാ പ്ലാനുകൾക്കൊപ്പം, JioFiber പോസ്റ്റ്പെയ്ഡിന്റെ 599, 899 പ്ലാനുകൾക്കൊപ്പം, JioFiber പ്രീപെയ്ഡിന്റെ 999 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ JioTV+ സേവനം ലഭ്യമാണ്.