June 8, 2025

ഡിസ്‌നി+ ഹോട്ട്സ്റ്റാറും ജിയോസിനിമയും ലയിപ്പിക്കും

0
jio-cinema-disney-hotstar-ott-platforms

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സ്ട്രീമിംഗ് സേവനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ ഇന്ത്യയുടെ ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിന് ശേഷം, ആര്‍ഐഎല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ജിയോസിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. അങ്ങനെയെങ്കില്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറിന് ഇപ്പോള്‍ കൂടുതല്‍ ഉപയോക്താക്കളുണ്ടെങ്കിലും, ആര്‍ഐഎല്‍ അതിന്റെ ഉള്ളടക്കം ജിയോസിനിമയുമായി സംയോജിപ്പിച്ച് ഒരൊറ്റ ശക്തമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഇവയെ ലയിപ്പിക്കുന്നതിലൂടെ യൂട്യൂബ്, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ വലിയ കമ്പനികളുമായി മത്സരിക്കാന്‍ കഴിയുന്ന കൂടുതല്‍ ശക്തമായ ഒരു സ്ട്രീമിംഗ് സേവനം ആര്‍ഐഎല്‍-ന് നിര്‍മ്മിക്കാനാകും.ഏകദേശം 8.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു മാധ്യമ ഭീമനെ സൃഷ്ടിച്ച് സ്റ്റാര്‍ ഇന്ത്യയെയും വയാകോം 18 നെയും ലയിപ്പിക്കുന്നതിന് ഈ വര്‍ഷം ആദ്യം ആര്‍ഐഎല്‍ ഉം വാള്‍ട്ട് ഡിസ്നിയും കരാറില്‍ ഒപ്പുവെച്ചതിന് ശേഷമാണ് ഈ നീക്കം. ആര്‍ഐഎല്‍ നിയന്ത്രിക്കുന്ന വയാകോം 18ന്റെ ഉടമസ്ഥതയിലുള്ളതാണ് ജിയോ സിനിമ.ഡിസ്നി+ ഹോട്ട്സ്റ്റാറില്‍നിന്നുള്ള ഉള്ളടക്കം ജിയോ സിനിമയുമായി സംയോജിപ്പിച്ചാല്‍ രണ്ടാമത്തേത് 125,000 മണിക്കൂര്‍ വിനോദം, കായികം, ഹോളിവുഡ് ഉള്ളടക്കം എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനമായി മാറിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *