June 8, 2025

മൊബൈല്‍ വില്‍പ്പനയില്‍ സാംസങ്ങിനെ കടത്തിവെട്ടി ചൈനീസ് കമ്പനി

0

വിവോഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഈ വർഷം ഇതുവരെ വിപണിയിലെത്തിച്ചത് 6.9 കോടി മൊബൈല്‍ ഫോണുകള്‍. മുമ്പുള്ള വർഷത്തേതിനേക്കാൾ 7.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. മൊത്ത വില്‍പ്പനയില്‍ ഒന്നാമതെത്തിയത് ചൈനീസ് കമ്പനിയായ വിവോയാണ്. 16.5 ശതമാനമാണ് വിവോയുടെ വിപണി വിഹിതം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.70 ശതമാനം വളര്‍ച്ച. 13.5 ശതമാനം വിപണി വിഹിതവുമായി മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമി രണ്ടാം സ്ഥാനത്തുണ്ട്. 12.9 ശതമാനം വിപണി വിഹിതവുമായി സാംസങ്ങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.4 ശതമാനമാണ് വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയത്. റിയല്‍മി, ഓപ്പോ, ആപ്പിള്‍, മോട്ടോറോള, പോകോ, വണ്‍പ്ലസ്, ഐക്യു എന്നിവരാണ് ആദ്യപത്തിലുള്ളത്. വിവോ, റിയല്‍മി, ഷവോമി എന്നീ ബ്രാന്‍ഡുകള്‍ക്കാണ് വിപണി വിഹിതത്തിന്റെ 60 ശതമാനവുമുള്ളത്. എന്നാല്‍ 100 ഡോളറിന് (ഏകദേശം 8,300 രൂപ) താഴെ വരുന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 22 ശതമാനം വിപണി വിഹിതം ഇത്തവണ 14ലേക്ക് കൂപ്പുകുത്തി. 5ജി സാങ്കേതിക വിദ്യയിലേക്ക് ആളികൾ മാറിചിന്തിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *