കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 679 തസ്തികകളുടെ പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴി പരിശോധിക്കാം. 2025ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത 902 തസ്തികകളിൽ ഇതിനകം പരീക്ഷകൾ നടത്തിയതും അഭിമുഖം മാത്രമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതുമായ തസ്തികകളൊഴികെയാണ് പ്രസിദ്ധീകരിച്ചത്.
കലണ്ടർ പ്രകാരമുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷകൾ
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സ്പെഷൽ ബ്രാഞ്ച് അസി., അസി. ജയിലർ, അസി. (കെ.എ.ടി), അസി. (യൂനിവേഴ്സിറ്റികൾ), അസി. (കമ്പനി/ ബോർഡ്/ കോർപറേഷൻ) -പ്രാഥമികപരീക്ഷ: മേയ്-ജൂലൈ. മുഖ്യ പരീക്ഷ: ആഗസ്റ്റ്-ഒക്ടോബർ.ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ: മേയ്-ജൂലൈ. അസി. പ്രഫസർ (മെഡിക്കൽ വിദ്യാഭ്യാസം) പരീക്ഷ: മേയ്-ജൂലൈ. സിവിൽ എക്സൈസ് ഓഫിസർ പരീക്ഷ: മേയ്-ജൂലൈ. പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ പരീക്ഷ: ജൂൺ-ആഗസ്റ്റ്. എസ്.എസ്.എൽ.സി തല പൊതുപ്രാഥമിക പരീക്ഷകൾ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കമ്പനി/ ബോർഡ്/ കോർപറേഷൻ), എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപറേഷൻ). പ്രാഥമികപരീക്ഷ -ജൂലൈ-സെപ്റ്റംബർ, മുഖ്യ പരീക്ഷ -ഒക്ടോബർ-ഡിസംബർ. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ -ജൂലൈ-സെപ്റ്റംബർ. വില്ലേജ് ഫീൽഡ് അസി. -സെപ്റ്റംബർ-നവംബർ.
