January 29, 2026

ക്രിസ്മസിന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസ്

0
Diwali-Special-trains-between-Chennai-and-Kerala

ക്രിസ്മസ്, പുതുവത്സര യാത്രാത്തിരക്ക് പരിഹരിക്കാൻ ചെന്നൈ- മംഗളൂരു റൂട്ടിൽ പ്രത്യേക തീവണ്ടി. ചെന്നൈ സെൻട്രലിൽനിന്ന് ഡിസംബർ 24-നും 31-നും പുലർച്ചെ 4.15-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11.30-ന് മംഗളൂരു ജങ്ഷനിൽ എത്തും. 23-നും 30-നും പുലർച്ചെ 3.10-ന് മംഗളൂരു ജങ്ഷനിൽനിന്നു പുറപ്പെട്ട് രാത്രി 11.30-ന് ചെന്നൈ സെൻട്രലിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് സ്‌റ്റോപ്പുകളുണ്ട്. ബെംഗളൂരു -കൊല്ലം പ്രത്യേക ട്രെയിനും 25ന് സർവീസ് നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന സർവീസ് 26ന് രാവിലെ 6.30ന് കൊല്ലം സ്റ്റേഷനിൽ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *