January 29, 2026

ഐ.പി.ഒയുമായി മീഷോ

0
Meesho

ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 4250 കോടി പുതിയ ഓഹരികളും 1170 കോടി പ്രമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കുന്നതുമാണ്. പത്തുശതമാനമാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഐ.പി.ഒക്ക് ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ അപേക്ഷിക്കാം. പ്രൈസ് ബാന്‍ഡ് 105 -111 രൂപ.

30 ശതമാനത്തോളം ലിസ്റ്റിങ് നേട്ടമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 35 രൂപക്ക് മുകളിലാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. ഈ വര്‍ഷം ഇതുവരെ 96 കമ്പനികള്‍ ഐ.പി.ഒ നടത്തി. 1.6 ലക്ഷം കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പനയിലൂടെ സമാഹരിച്ചത്. ഇതില്‍ 40 കമ്പനികളുടെ ഐ.പി.ഒ കഴിഞ്ഞ മൂന്നുമാസത്തിനകമായിരുന്നു. അടുത്ത രണ്ട് മാസത്തിനകം ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, ജുനിപര്‍ ഗ്രീന്‍ തുടങ്ങി 24 കമ്പനികളാണ് ഐ.പി.ഒയുമായി എത്തുന്നത്. 40000 കോടി രൂപ ഇവര്‍ സമാഹരിക്കും. 2026ലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐ.പി.ഒ ചാകര തന്നെയാകും എന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *