February 4, 2026

എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി എൽഐസി

0
lic

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി. നേരത്തെ ഇത് ഏകദേശം 8.58 ശതമാനം ആയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം, എല്‍ഐസിയുടെ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10.50 ശതമാനത്തിലധികമായി വര്‍ദ്ധിച്ചു.

എല്‍ഐസി അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിച്ച മറ്റൊരു പ്രധാന സ്ഥാപനം എന്‍ബിസിസി ഇന്ത്യ ആണ്. ഈ പൊതുമേഖലാ സ്ഥാപനത്തിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 4.50 ശതമാനത്തോളമായി ഉയര്‍ത്തി. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ എസിസിയിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 10 ശതമാനം കടന്നത്, നിലവിലെ വിപണി സാഹചര്യങ്ങളില്‍ സ്ഥാപനപരമായ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ്. എസിസി ഓഹരികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ 15 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 3 ശതമാനത്തിലധികവും ഓഹരികള്‍ ഇടിഞ്ഞു. പൊതുമേഖലാ ഓഹരിയായ എന്‍ബിസിസി ഒരു വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 2 ശതമാനത്തിലധികവും ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *