ഏഷ്യ പവര്‍ ഇന്‍ഡക്സ് – 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഏഷ്യ പവര്‍ ഇന്‍ഡക്സ് – 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്, റഷ്യ എന്നിവയാണ് മികച്ച അഞ്ച് രാജ്യങ്ങള്‍. സൈനിക ശേഷി, സാമ്പത്തിക വളര്‍ച്ച, മറ്റ് രാജ്യങ്ങളുമായുളള വ്യാപാര ബന്ധം,സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിരിക്കുന്ന അതിന്റെ ഭൗമരാഷ്ട്രീയ പ്രസക്തിയുടെ കാര്യത്തില്‍ ഇന്ത്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്വ്യക്തമാക്കുന്നു.
ഏഷ്യ-പസഫിക്ക് രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്നഏഷ്യ പവര്‍ ഇന്‍ഡക്സ്. 2025- മെയ് മാസത്തില്‍ രാജ്യം നടപ്പാക്കിയ ഓപ്പറേഷന് സിന്ദൂര്‍, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്നും ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വര്‍ധിച്ചത്, ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയിലുടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി പഠനം ചൂണ്ടിക്കാട്ടി.
