പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍
പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ മുതല്‍ പുതിയ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴില്‍ കേന്ദ്രീകൃത പരിഷ്‌കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ് എന്നിവയാണ് പ്രാബല്യത്തില്‍ വന്നത്.
