വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിനും കേന്ദ്ര അംഗീകാരം
വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന ‘ട്രാന്‍സ്ഷിപ്‌മെന്റി’ന് പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
