അടുത്ത അഞ്ച് വര്‍ഷത്തേക്ക് വരുമാനത്തിന്റെ 90 % പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രശാന്ത് കിഷോര്‍
അടുത്ത അഞ്ച് വര്‍ഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള ഭിതിഹാര്വ ഗാന്ധി ആശ്രമത്തില്‍ നടത്തിവന്ന ഒരു ദിവസത്തെ മൗനോപവാസം അവസാനിപ്പിച്ചു കൊണ്ടായിരുന്നു പ്രശാന്തിന്റെ പ്രഖ്യാപനം.
ഡല്‍ഹിയിലെ കുടുംബവസതിയൊഴികെ തന്റെ ഭൂരിഭാഗം സ്വത്തുക്കളും തന്റെ പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുമെന്നാണ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. അതേസമയം വന്‍തോതിലുള്ള വോട്ട് കച്ചവടത്തിലൂടെ എന്‍ഡിഎ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ വോട്ടുകള്‍ 10,000 രൂപ വീതം നല്കി വാങ്ങിയിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
