February 4, 2026

ഓപണ്‍ എ.ഐ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി

0
VFLt5vHV7aCoLrLGjP9Qwm

ഓപണ്‍ എ.ഐ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിങ്ങനെ രണ്ട് ഇന്റലിജന്റ് മോഡുകളാണ് ഇതിന്റെ സവിശേഷത. നിലവില്‍ ഇത് പരീക്ഷണത്തിലാണ്. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ് വേഗതയേറിയതും കൂടുതല്‍ സ്വാഭാവികവുമായ വിവരങ്ങളുമാണ് പങ്കുവെക്കുന്നതെങ്കില്‍ ജി.പി.ടി 5.1 തിങ്കിങ് സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചോദ്യങ്ങളുടെ സങ്കീര്‍ണത എത്രത്തോളമാണെന്ന് ഈ രണ്ട് മോഡലുകള്‍ക്കും അളക്കാന്‍ കഴിയും. ചോദ്യങ്ങളുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അവ മറുപടി നല്‍കുന്നു. പ്രൊഫഷനല്‍, ഫ്രണ്ട്‌ലി, കാന്‍ഡിഡ്, ക്വിര്‍ക്കി, എഫിഷ്യന്റ്, നെര്‍ഡി, സിനിക്കല്‍ എന്നിങ്ങനെ എട്ട് പേഴ്‌സണാലിറ്റി മോഡുകളും ഇതുകൂടാതെ പുതിയ എ.ഐ മോഡലിനുണ്ടാവും. ചാറ്റ് ജി.പി.ടിയുടെ പ്ലസ്, പ്രോ, ബിസിനസ് വരിക്കാര്‍ക്ക് ജി.പി.ടി 5.1 ലഭ്യമാകും. ഓരോ അഞ്ച് മണിക്കൂറിലും പത്ത് മെസേജുകള്‍ എന്ന രീതിയില്‍ ചാറ്റ് ജി.പി.ടി സൗജന്യ ഉപയോക്താക്കള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *