February 4, 2026

തുടര്‍ച്ചയായ മൂന്നാം തവണും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ഡിസയര്‍

0
Maruti-Suzuki-DZire-India-May-2025

തുടര്‍ച്ചയായ മൂന്നാം തവണും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി ഡിസയര്‍. മാരുതി സുസുക്കി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ആകെ 18 മോഡലുകളാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം, അതായത് ഒക്ടോബറില്‍ കമ്പനിക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഡിസയര്‍. ആകെ (1,76,318) യൂണിറ്റുകള്‍ വിറ്റു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63.73% വളര്‍ച്ചയുണ്ടായി. മറ്റു മോഡലുകളില്‍ കഴിഞ്ഞ മാസം വിറ്റ കണക്കും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസവും നോക്കാം.

എര്‍ട്ടിഗ (20,087) 6.93% വളര്‍ച്ച. വാഗണ്‍ആര്‍ (18,970) 36.26% വളര്‍ച്ച. ഫ്രോങ്ക്സ് (17,003) 3.56% വളര്‍ച്ച. ബലേനോ (16,873) 4.92% വളര്‍ച്ച. സ്വിഫ്റ്റ് (15,542) 11.39% ഇടിവ്. ഈക്കോ (13,537) 16.17% വളര്‍ച്ച. വിക്ടോറിസ് (13,496) യൂണിറ്റുകള്‍ വിറ്റു. ബ്രെസ്സ (12,072) 27.12% കുറവ്. ഗ്രാന്‍ഡ് വിറ്റാര (14,083) 26.09% ഇടിവ്. ആള്‍ട്ടോ കെ10 (6,210) 27.35% ഇടിവ്. എക്സ്എല്‍6 (3,611) 9.92% വളര്‍ച്ച. എസ്-പ്രസ്സോ (2,857) 33.57% വളര്‍ച്ച. ഇഗ്നിസ് (2,645) 0.68% ഇടിവ്. സെലേറിയോ (1,322) 56.57% ഇടിവ്. ജിംനി (592) 51.11% ഇടിവ്. ഇന്‍വിക്റ്റോ (301) 1.69% വളര്‍ച്ച. സിയാസ് 2025 ഒക്ടോബറില്‍ (0) യൂണിറ്റുകള്‍ വിറ്റു. 100% ഇടിവ്.

Leave a Reply

Your email address will not be published. Required fields are marked *