പഞ്ചസാര കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ
2025-26 വർഷത്തിൽ പഞ്ചസാര കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. 15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്കാണ് സർക്കാർ അനുമതി നൽകുന്നത്. പഞ്ചസാര സിറപ്പിനുള്ള തീരുവയും ഒഴിവാക്കി. കരിമ്പ് കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം ആഭ്യന്തര ഡിമാൻഡിനേക്കാൾ കൂടാൻ സാധ്യതയുള്ളതിനാലാണ് കയറ്റുമതി ചെയ്യാനുള്ള തീരുമാനം. ഇത് മിച്ച സ്റ്റോക്കിലേക്ക് നയിക്കും. കയറ്റുമതി വിഹിതം വ്യവസായ അഭ്യർത്ഥനകളേക്കാൾ കുറവാണ്.
ഒക്ടോബർ മുതലുള്ള സീസണിൽ15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ കരിമ്പ് കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് പഞ്ചസാര സിറപ്പിൻ്റെയും തീരുവ കുറച്ചത്.സെപ്റ്റംബറിൽ അവസാനിച്ച 2024-25 സീസണിൽ ഇന്ത്യ ഏകദേശം 8,00,000 ടൺ പഞ്ചസാര കയറ്റുമതി ചെയ്തു. എഥനോൾ നിർമാണം പ്രതീക്ഷിച്ച് ഉൽപാദിപ്പിച്ച പഞ്ചസാര അധികം വന്നതും സ്റ്റോക്ക് അധികരിക്കാൻ കാരണമായി. ഇതാണ് കയറ്റുമതി ഉയർത്താനുള്ല തീരുമാനത്തിന് പിന്നിൽ.
