‘ഏകീകൃത ഗള്‍ഫ് വിസ’ അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകും
മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗള്‍ഫ് വിസ’ അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു.
യൂറോപ്യന്‍ ഷെങ്കന്‍ വിസ പരീക്ഷണത്തിന് പത്ത് വര്‍ഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
