February 4, 2026

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി

0
5-5

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4008 ഡോളറായി വില ഉയർന്നു. നവംബർ ഒന്ന്, രണ്ട് തിയതികളിൽ പവന് 90200 രൂപയായിരുന്നു വില. ഒക്ടോബറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില ഉയർന്നിരുന്നു. ഒക്ടോബർ 17 ,21 തിയതികളിൽ പവന് 97360 രൂപയായിരുന്നു വില. ഗ്രാമിന് 12170 രൂപയും. സർവകാല റെക്കോഡാണിത്.യുഎസ് ഫെഡ് റിസർവ് നിരക്ക് കുറച്ചതിന് ശേഷം സ്വർണ്ണ വില 4,000 ഡോളർ നിലവാരത്തിൽ തന്നെയാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *