സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ട നിർമാണം ഉടൻ ആരംഭിക്കും. എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി, പദ്ധതിനിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കൈമാറി. രണ്ടുപതിറ്റാണ്ടിലേറെ മുടങ്ങിക്കിടന്നിരുന്ന റോഡ് നിർമാണത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.