പൂർണമായി എഥനോളിൽ പ്രവർത്തിക്കും; ഫ്രോങ്ക്സ് ഫ്ലക്സ് ഫ്യുവലുമായി മാരുതി
പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവൽ അവതരിപ്പിക്കാൻ ഇന്തോ-ജപ്പാൻ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. ഇന്ത്യയിൽ അടുത്ത വർഷം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ പതിപ്പ് ഈ വർഷം ജപ്പാൻ മൊബിലിറ്റ് ഷോയിൽ അവതരിപ്പിക്കും. വാഹനത്തിന്റെ ഡിസൈൻ ഇതിനോടകം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സുസുക്കിയുടെ 1.2 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഫ്ലെക്സ്-ഇന്ധന ഡ്യൂട്ടിക്ക് തയ്യാറാണെന്ന് സുസുക്കി പറയുന്നു.
ഫ്രോങ്ക്സിന്റെ കാര്യത്തിൽ, ഇന്നത്തെ E20-ൽ മാത്രമല്ല, ഉയർന്ന എഥനോളിൽ കലർത്തിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ അനുയോജ്യമായ 1.2 ലിറ്റർ മോട്ടോർ ഫ്ലെക്സ്-ഇന്ധന വേരിയന്റിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ഫ്രോങ്ക്‌സ് ഫെ്‌ലക്‌സ് ഫ്യുവലിന്റെ എഞ്ചിൻ സ്‌പെസിഫിക്കേഷനുകൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തിൽ ഫ്രോങ്ക്സിന്റെ ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ഇതിനകം തന്നെ ഗുജറാത്തിലെ പ്ലാന്റിൽ നിന്നാണ് നിർമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. കാർബൺ-ന്യൂട്രൽ വാഹനങ്ങൾക്കായുള്ള ഓപ്ഷനുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സുസുക്കി പറയുന്നു.
