റെക്കോഡ് കളക്ഷൻ നേട്ടവുമായി ആലപ്പുഴ KSRTC ഡിപ്പോ
റെക്കോഡ് കളക്ഷൻ നേട്ടവുമായി കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്‌ഷൻ നേടിയാണ് ജില്ല ഒന്നാമതെത്തിയത്. ലഭിച്ച ടാർജറ്റിനും മുകളിൽ കളക്‌ഷൻ നേടാൻ ആലപ്പുഴയ്ക്ക് കഴിഞ്ഞു.
അപൂർവമായി മാത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്‌ഷൻ ലഭിക്കുന്നത്. പഴയ ബസുകൾമാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. ആലപ്പുഴയ്ക്ക് പുതിയതൊന്നും ലഭിച്ചിരുന്നില്ല. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
