50,000 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള ലോകത്തെ ആദ്യ വ്യക്തിയായി മാറി ഇലോണ്‍ മസ്ക്
50,000 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള ലോകത്തെ ആദ്യ വ്യക്തിയായി മാറി ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സി ഇ ഒ ആയ ഇലോണ്‍ മസ്ക് ചരിത്രം കുറിച്ചു. ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, മസ്കിന്റെ മൊത്തം ആസ്തി 50,010 കോടി ഡോളറാണ്.
ടെസ്ലയുടെ ഓഹരി വിലയിലെ കുതിപ്പും സ്പേസ് എക്സിന്റെ മൂല്യവര്‍ധനയുമാണ് മസ്കിന്റെ സമ്പത്ത് ഈ അഭൂതപൂര്‍വമായ തലത്തിലെത്തിച്ചത്. ഈ നേട്ടത്തോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം മസ്ക് കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്.
