January 29, 2026

ക്ഷേമപെൻഷൻ തുക വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ ആലോചന; 2000 രൂപയാക്കാൻ നീക്കം

0
Borrowers-can-take-loans-from-moneylenders-using-t_1683283036417_1698165423478

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിന് മുമ്ബ് വാരിക്കോരി പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങി സർക്കാർ.ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌.

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്ബള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും.

4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയില്‍ നവംബറിലെയോ ഡിസംബറിലയോ ശമ്ബളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.പങ്കാളിത്ത പെൻഷൻ പിൻവലിച്ച്‌ അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്കീമിൻ്റെ വിശദാംശങ്ങള്‍ തയാറാക്കി അവതരിപ്പിക്കും.

ശമ്ബള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്ന് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് ലഭിച്ച്‌ തുടങ്ങിയാല്‍ സര്‍ക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ്കരുതുന്നുത്.

Leave a Reply

Your email address will not be published. Required fields are marked *