സ്വർണവിലയിൽ വർധന; പവന് 440 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8700 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6765 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4365 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്.
