January 28, 2026

ദേശീയ ദിനം ആഘോഷിച്ച് സൗദി

0
Fireworks-Saudi-National-Day

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങൾ ചൊവ്വാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിലായി ജനങ്ങളും വിദേശികളും സമുചിതമായി ആഘോഷിച്ചു. രാജ്യത്തോടും ഭരണകൂടത്തോടും ആഴത്തിലുള്ള അഭിമാനവും സ്‌നേഹവും പ്രകടിപ്പിച്ച പരിപാടികളിൽ വ്യോമ, നാവിക, കര അഭ്യാസ പ്രകടനങ്ങൾ, കലാപരിപാടികൾ, സംഗീത രാവുകൾ എന്നിവ ഉൾപ്പെട്ടിരുന്നു.

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ വൻ വിജയമായിരുന്നു. ജിദ്ദ ചെങ്കടൽ തീരത്ത് നടന്ന വ്യോമാഭ്യാസങ്ങൾ, നാവിക പ്രദർശനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് പുതിയ വർണ്ണം നൽകി. രാജ്യസ്നേഹത്തിന്റെ സ്പന്ദനത്തോടെ നടന്ന കരഘോഷയാത്രകളും ജനങ്ങളുടെ ആവേശം ഉയർത്തി. രാത്രി ഒമ്പത് മണിക്ക് 13 നഗരങ്ങളിൽ ഒരേസമയം നടന്ന കരിമരുന്ന് വെടിക്കെട്ട് ആകാശത്തെ വർണ്ണ വിസ്മയത്തിലേക്ക് നിറച്ചു, പൗരന്മാർക്കും സന്ദർശകർക്കും ഒരുപോലെ ആനന്ദം നൽകി. ചില പരിപാടികൾ വരും ദിവസങ്ങളിലും തുടരും.

Leave a Reply

Your email address will not be published. Required fields are marked *