പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 മത് പിറന്നാൾ. ബിജെപി നേതാക്കൾക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചത് 75 ആണെങ്കിലും മോദിക്ക് ബാധകമാക്കേണ്ട എന്നാണ് തീരുമാനം. പ്രധാന മന്ത്രിക്കെ തിരായ വോട്ട് ചോരി ബോംബ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പിറന്നാളാഘോഷം.
മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പിറന്നാൾ ആണെങ്കിലും ഇത്തവണ രാഷ്ട്രീയ പ്രാധാന്യമേറെയാണ് . 75 എന്ന സംഖ്യയിൽ കുരുങ്ങിയാണ് ഒരിയ്ക്കലും കൂടാത്ത മാർഗ്ഗ നിർദേശ് മണ്ഡലിൽ മുതിർന്ന നേതാക്കൾ ഒതുങ്ങി യത് . 2025 സെപ്‌തം ബർ 17 ശേഷം മോദി യുടെ പിൻഗാമി അമിത് ഷാ ആകുമെന്നും യോഗി ആദിത്യ നാഥിന് സ്ഥാനക്കയറ്റം ഉണ്ടാകി ല്ലെന്നും ആദ്യം പ്രചരിപ്പി ച്ചത് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാൾ ആണ് .
